Currency

ഭീകരവാദം: ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതെന്ന് മലേഷ്യ

സ്വന്തം ലേഖകന്‍Sunday, April 2, 2017 11:38 am
anti-terrorism

ക്വാലാലംമ്പൂര്‍: ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നജീബ് റസാക്ക് പറഞ്ഞു. ഇരു രാജ്യങ്ങളും ഏഴ് തന്ത്രപ്രധാന കരാറുകളില്‍ ഒപ്പു വെച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഐഎസ്, ദേശ് ഭീകരവാദികളെല്ലാം സര്‍ക്കാരിന് കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും വേണ്ടിവന്നാല്‍ ഭീകരവാദത്തിനെതിരെ സംയുക്ത നടപടികള്‍ കൈക്കൊള്ളുമെന്നും നജീബ് റസാക്ക് പറഞ്ഞു.

വ്യോമയാന വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെ ഏഴുകരാറുകളില്‍ ഇരു രാഷ്ട്ര നേതാക്കകളും കഴിഞ്ഞ ദിവസം ഒപ്പു വെച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x