Currency

യുവാവ് പാമ്പിനെ വിവാഹം ചെയ്‌തെന്നത് വ്യാജവാര്‍ത്ത, യുവാവ് മലേഷ്യന്‍ അഗ്‌നിശമന സേനാംഗം

സ്വന്തം ലേഖകന്‍Monday, November 21, 2016 11:15 am

മരിച്ചു പോയ കാമുകിയുടെ ഛായയുണ്ടെന്നു പറഞ്ഞ് യുവാവ് പാമ്പിനെ വിവാഹം ചെയ്‌തെന്നത് വ്യാജവാര്‍ത്ത. മലേഷ്യന്‍ അഗ്‌നിശമനസേനാംഗമായ യുവാവ് തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

Villa-kochi-Kerala

മരിച്ചു പോയ കാമുകിയുടെ ഛായയുണ്ടെന്നു പറഞ്ഞ് യുവാവ് പാമ്പിനെ വിവാഹം ചെയ്‌തെന്നത് വ്യാജവാര്‍ത്ത. മലേഷ്യന്‍ അഗ്‌നിശമനസേനാംഗമായ യുവാവ് തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അഗ്‌നിശമനസേന വിഭാഗത്തില്‍ ജോലി ചെയ്യുന്ന താന്‍ പഹാംങ് സ്റ്റേറ്റിലെ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പാമ്പുകളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതുമെങ്ങനെയെന്ന വിഷയത്തില്‍ പരിശീലനം നല്‍കുകയായിരുന്നുവെന്ന് അബു സരിന്‍ ഹുസൈന്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളാണ് പാമ്പിനെ വിവാഹം ചെയ്തുവെന്ന രീതിയില്‍ പ്രചരിച്ചത്. തന്റെ പ്രിയപ്പെട്ട പാമ്പിനെ വിവാഹം ചെയ്‌തെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചതില്‍ വിഷമം തോന്നിയെന്നും ഹുസൈന്‍ പറയുന്നു.

ഈ മാസം ആദ്യം യുകെയിലെ ടാബ്ലോയ്ഡാണ് കാമുകിയുടെ പുനര്‍ജന്മമെന്ന് കരുതി യുവാവ് പാമ്പിനെ വിവാഹം ചെയ്തുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലെ ചിത്രങ്ങളുപയോഗിച്ച് ഇത്തരം ഒരു വാര്‍ത്ത കെട്ടിച്ചമച്ചതില്‍ നിരാശയുണ്ടെന്ന് ഹുസൈന്‍ ബിബിസിയോട് പറഞ്ഞു. താന്‍ പാമ്പുകളുമായി ചേര്‍ന്നാണ് ജോലി ചെയ്യുന്നതെന്നും സേനയിലെ മറ്റ് അംഗങ്ങളെ പാമ്പുകളെ എങ്ങനെ രക്ഷപ്പെടുത്താമെന്നും കൈകാര്യം ചെയ്യാമെന്നും പഠിപ്പിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞു. താന്‍ വിവാഹിതനാണെന്നും വാര്‍ത്ത വ്യാജമാണെന്നതിനാല്‍ താനും ഭാര്യയും ഈ റിപ്പോര്‍ട്ടുകള്‍ കാര്യമായെടുക്കുന്നില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി.

snake0

5 വര്‍ഷം മുന്‍പാണ് യുവാവിന്റെ കാമുകി മരിച്ചതെന്നും മൂന്നു വര്‍ഷം മുന്‍പ് ഒരു പാമ്പു മേളക്കിടെയിലാണ് യുവാവ് മൂര്‍ഖനെ കാണുന്നതെന്നും ഉടന്‍തന്നെ ഈ പാമ്പിന് തന്റെ കാമുകിയുടെ ഛായയുണ്ടെന്ന് അവകാശപ്പെട്ട യുവാവ് പാമ്പ് തന്റെ കാമുകിയുടെ പുനര്‍ജന്‍മമാണെന്നും തന്നെ തേടി വന്നതാണെന്നും തീര്‍ച്ചപ്പെടുത്തി പാമ്പിനെ വാങ്ങി വീട്ടിലെത്തിച്ചു വിവാഹവും നടത്തിയെന്നായിരുന്നു വാര്‍ത്തകള്‍. വിവാഹം കഴിച്ച പാമ്പിനെക്കൊണ്ട് സിംഗപ്പൂരില്‍ ഹണിമൂണിനു വരെ പോയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാത്രമല്ല ഇരുവരും ഒരുമിച്ചാണ് ടിവി കാണുന്നതും കാരംസ് കളിക്കുന്നതും തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതുമെന്നും വാര്‍ത്ത പ്രചരിപ്പിച്ചു.

നവംബര്‍ 10 നാണ് ഡെയ്‌ലി മിറര്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. പിന്നീട് ലോകത്തെമ്പാടുമുള്ള പത്രങ്ങളും ഓൺലൈൻ സൈറ്റുകളും ഈ വാർത്ത പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയ വഴി വൻ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.  പാമ്പിന് മരിച്ചുപോയ തന്റെ കാമുകിയുടെ ഛായയുണ്ടെന്നും മരിച്ചുപോയവര്‍ മൃഗങ്ങളായി പുനര്‍ജനിക്കുമെന്ന് ബുദ്ധമത ആശയം പിന്തുടര്‍ന്ന് ഇപ്പോള്‍ 10 അടി നീളമുള്ള മൂര്‍ഖനൊപ്പമാണ് ഇയാള്‍ കഴിയുന്നതെന്നുമാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഡെയ്‌ലി മിറര്‍ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങള്‍ തന്റേതു തന്നെയാണെന്നും അവര്‍ എന്റെ ഫോട്ടോ ഉപയോഗിച്ച് കഥകള്‍ മെനയുകയായിരുന്നെന്നും 31 കാരനായ ഹുസൈന്‍ മലേഷ്യല്‍ സ്റ്റാര്‍ ന്യൂസ്‌പേപ്പറിനോട് പറഞ്ഞു. തായ്‌ലന്‍ഡിലെ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനാണ് തങ്ങള്‍ക്ക് ഈ വാര്‍ത്ത നല്‍കിയതെന്നാണ് മിറര്‍ ഓണ്‍ലൈനിന് ഈ സ്‌റ്റോറി നല്‍കിയ ഏജന്‍സിയിലെ നിക് യോര്‍ക് പറയുന്നത്. വാര്‍ത്ത പരിശോധിച്ചതാണെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതെന്നും തെറ്റായ വാര്‍ത്തയാണെങ്കില്‍ അത് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കുമെന്നും നിക് യോര്‍ക് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “യുവാവ് പാമ്പിനെ വിവാഹം ചെയ്‌തെന്നത് വ്യാജവാര്‍ത്ത, യുവാവ് മലേഷ്യന്‍ അഗ്‌നിശമന സേനാംഗം”

 1. Silke says:

  Hello, I enjoy reading all of your post. I wanted
  to write a little comment to support you.

 2. Jarrod says:

  I really like what you guys are up too. Such clever work and coverage!
  Keep up the amazing works guys I’ve you guys to our blogroll.

 3. Does your site have a contact page? I’m having problems locating
  it but, I’d like to shoot you an e-mail. I’ve got some
  recommendations for your blog you might be interested in hearing.
  Either way, great site and I look forward to seeing it grow over time.

Leave a Comment

Your email address will not be published. Required fields are marked *

Top
x