ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യയുടെ കിഴക്കന്‍ തീരനഗരമായ മേര്‍സിംഗിലാണ് മുങ്ങി അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്.
ക്വാലാലംപുര്‍: അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി പത്തു പേര്‍ മരിച്ചു. ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യയുടെ കിഴക്കന്‍ തീരനഗരമായ മേര്‍സിംഗിലാണ് മുങ്ങി അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു സംഭവം.
അനധികൃതമായി മലേഷ്യയിലേക്കു കുടിയേറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. പത്തു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. ബോട്ടില്‍ നാല്‍പതോളം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നതായി മാരി ടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.