സാബായിലെ കോറ്റ കിനാബാലുവില്‍ നിന്ന് മെങ്കാളം ദ്വീപിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ബോട്ടാണ് കാണാതായത്. 28 ചൈനീസ് സഞ്ചാരികള്‍ ഉള്‍പ്പെടെ 31 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് മലേഷ്യന്‍ മാരിടൈം അതോറിറ്റി അറിയിച്ചു.
ക്വലാലംപൂര്‍: മലേഷ്യയിലെ 31 വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കാണാതായി. സാബായിലെ കോറ്റ കിനാബാലുവില്‍ നിന്ന് മെങ്കാളം ദ്വീപിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ബോട്ടാണ് കാണാതായത്. 28 ചൈനീസ് സഞ്ചാരികള്‍ ഉള്‍പ്പെടെ 31 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് മലേഷ്യന്‍ മാരിടൈം അതോറിറ്റി അറിയിച്ചു.
ബോട്ടില്‍ നിന്നും വ്യക്തമല്ലാത്ത സന്ദേശം ലഭിച്ചിരുന്നുവെന്നും പിന്നീട് ബോട്ടുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തില്‍ ബോട്ടിനായുള്ള തിരച്ചില്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.