Currency

പ്രവാസി തൊഴിലാളികൾക്കായി പെൻഷൻ പദ്ധതി പരിഷ്കരിക്കുന്നു

സ്വന്തം ലേഖകൻSaturday, February 18, 2017 6:09 pm

പ്രവാസി തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി രാജ്യത്ത് നിലവിലുള്ള അടൽ പെൻഷൻ യോജന പദ്ധതി കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നു.

ന്യൂഡൽഹി: പ്രവാസി തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി രാജ്യത്ത് നിലവിലുള്ള അടൽ പെൻഷൻ യോജന പദ്ധതി കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നു. കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികളെ ലക്ഷമിട്ടാണ് പദ്ധതി പരിഷ്കരിക്കുന്നത്.

നേരത്തെ, വേണ്ടത്രെ അപേക്ഷകരില്ലാത്തതിനാൽ പ്രവാസി തൊഴിലാളികൾക്കുള്ള പ്രത്യേക പെൻഷൻ പദ്ധതിയായ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷ യോജന നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടൽ പെൻഷൻ യോജന പദ്ധതി പ്രവാസി തൊഴിലാളികളെ കൂടി ഉൾക്കൊള്ളും വിധം പരിഷ്കരിക്കാൻ തീരുമാനിച്ചത്.

ലൈഫ് ഇൻഷുറൻസ് ഇല്ലാതെയുള്ള പെൻഷൻ പദ്ധതിയായിരിക്കുമിത്. അടങ്കൽതുകയ്ക്ക് ആനുപാതികമായി അറുപതുവയസ്സിന് ശേഷം ആയിരം മുതൽ അയ്യായിരം രൂപ വരെ പെൻഷൻ ലഭിക്കും. 18 വയസ്സാണ് പദ്ധതിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം. 40 വയസ്സാണ് കൂടിയ പ്രായപരിധി. നിക്ഷേപത്തിന്റെ 50 ശതമാനം സർക്കാർ വഹിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x