യുഎഇ പൗരന്മാർക്കും നിവാസികൾക്കും അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ബിസിനസ് വിസ ലഭ്യമാക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസ്സഡർ അറിയിച്ചു.
അബുദാബി/ന്യൂഡൽഹി: യുഎഇ പൗരന്മാർക്കും നിവാസികൾക്കും അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ബിസിനസ് വിസ ലഭ്യമാക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസ്സഡർ അറിയിച്ചു. 2017 ഏപ്രിൽ ഒന്ന് മുതൽ ഈ വിസ അനുവദിച്ചു തുടങ്ങുമെന്നും ഇന്ത്യൻ അംബാസ്സഡർ നവ്ദീപ് സിങ് സൂരി കൂട്ടിച്ചേർത്തു.
നിലവിൽ യുഎഇ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാനുള്ള വിസയ്ക്ക് കടുത്ത നിബന്ധനകളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ രംഗത്തെ സഹകരണം മെച്ചെപ്പെടുത്തുക ലക്ഷ്യമിട്ടാണ് അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ബിസിനസ് വിസ ലഭ്യമാക്കാൻ തീരുമാനിച്ചത്.
കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇന്ത്യൻ അംബാസ്സഡർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മറ്റു ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതികൾക്കും ഇത്തരത്തിൽ വിസ അനുവദിക്കാൻ സാധിക്കുമെന്നും ഇതിന് സാങ്കേതിക തടസ്സങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.