Currency

വിമാനങ്ങളിൽ വെച്ച് സെൽഫി എടുക്കുന്നത് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ നിരോധിചു

സ്വന്തം ലേഖകൻFriday, September 16, 2016 7:52 am

വിമാനത്തിനുള്ളില്‍വെച്ച്‌ ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാനും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. 1997-ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരവും 2011 ലെ ഓപ്പറേഷൻ സർക്കുലർ 4 പ്രകാരവുമാണു സെല്‍ഫി നിരോധിച്ചിരിക്കുന്നത്

ന്യൂഡൽഹി: വിമാനങ്ങളിൽ വെച്ച് ജീവനക്കാർ സെൽഫിയെടുക്കുന്നതും യാത്രക്കാരെ സെൽഫിയെടുക്കാൻ അനുവദിക്കുന്നതും ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ നിരോധിച്ചു. സുരക്ഷാകാര്യങ്ങൾ മുൻ നിർത്തി നേരത്തെ തന്നെ സെൽഫിയ്ക്ക് പല തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. പുതിയ മാർഗനിർദേശമനുസരിച്ച് പൂർണനിരോധനമാണു ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനത്തിനുള്ളില്‍വെച്ച്‌ ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാനും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. 1997-ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരവും 2011 ലെ ഓപ്പറേഷൻ സർക്കുലർ 4 പ്രകാരവുമാണു സെല്‍ഫി നിരോധിച്ചിരിക്കുന്നതെന്ന് ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

വിമാനത്തിന്റെ ഉള്‍വശത്തെ ചിത്രങ്ങള്‍ ഭീകരരുടെ കൈവശം എത്തുന്നത് വിമാനറാഞ്ചല്‍ ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഒപ്പം സെൽഫി കാരണമുള്ള മറ്റു ദുരന്തങ്ങളും നിരോധനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും ഉപയോഗം വ്യാപകമായതോടെ, യാത്രക്കാരും, എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരുമൊക്കെ വിമാനത്തിനുള്ളില്‍വെച്ച്‌ സെല്‍ഫി എടുക്കുന്നത് പതിവായിരുന്നു. ഇതിനാണിപ്പോൾ നിരോധനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x