ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി. കപ്പലില്‍നിന്നും മുഴുവന്‍ ജീവനക്കാരെയും രക്ഷപെടുത്തി. മസ്കത്തില്‍നിന്ന് മുന്നൂറോളം കിലോമീറ്റര്‍ ദൂരെ ജഅലാന്‍ ബനീ ബൂഅലി തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
മസ്കത്ത്: ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി. കപ്പലില്‍നിന്നും മുഴുവന്‍ ജീവനക്കാരെയും രക്ഷപെടുത്തി. രക്ഷപ്പെടുത്തിയ നാവികര്‍ എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. മസ്കത്തില്‍നിന്ന് മുന്നൂറോളം കിലോമീറ്റര്‍ ദൂരെ ജഅലാന്‍ ബനീ ബൂഅലി തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പോര്‍ബന്ദറില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ഷാര്‍ജയില്‍നിന്ന് യമനിലെ മുകല്ല തുറമുഖത്തേക്ക് പോവുകയായിരുന്നു.
അമിതമായി ചരക്കുകയറ്റിയതാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. ഭക്ഷണസാമഗ്രികള്‍, ടയര്‍, എഞ്ചിന് ഓയില്‍ എന്നിവയ്ക്കൊപ്പം 69 വാഹനങ്ങളും കപ്പലിലുണ്ടായിരുന്നു.യൂസ്ഡ് കാറുകള്‍, ഭക്ഷണസാധനങ്ങള്‍, ടയര്‍, എന്ജിന് ഓയില്‍ എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
രാവിലെ എട്ടോടെ മത്സ്യത്തൊഴിലാളികളാണ് പകുതി മുങ്ങിയ കപ്പലില്‍നിന്ന് ഇവരെ രക്ഷിച്ചത്. കരയിലത്തെിച്ചശേഷം ഇവരെ റോയല്‍ ഒമാന്‍ പൊലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെടുത്തിയ നാവികരെ ഒമാന്‍ പൊലീസ് ജഅലാന്‍ ബനീ ബൂഅലിയില്‍ എത്തിച്ച് ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലാര്‍ ഫക്രുദ്ദീന്‍െറ നേതൃത്വത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈമാറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.