മസ്‌കത്ത്: വിവിധ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് തീരുമാനം. ട്രാഫിക്, പാസ്‌പോര്‍ട്ട്, റസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് 9 മുതല്‍ 11 വരെയാണ് നിര്‍ത്തിവെക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.