Currency

രാജ്യാന്തരതലത്തില്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Tuesday, February 26, 2019 1:47 pm

മുംബൈ: ചൈന, വിയറ്റ്നാം, മ്യാന്‍മാര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. തുര്‍ക്കി, സിഎസ്‌ഐ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. നിലവിലെ അന്താരാഷ്ട്ര റൂട്ടുകളില്‍ ഫ്ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടെന്ന് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത അറിയിച്ചു.

രാജ്യാന്തരതലത്തില്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. 200 വിമാനങ്ങളുള്ള കമ്പനി ദിവസം 1300 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആഭ്യന്തര സര്‍വീസ് രംഗത്ത് കമ്പനിക്ക് 42.5 ശതമാനം മാര്‍ക്കറ്റ് വിഹിതം ഉണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x