
ന്യൂഡല്‍ഹി: ഇന്‍ഡിഗോയും എയര്‍ ഏഷ്യയും കൂടുതല്‍ പ്രാദേശിക സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്കും വിമാന യാത്ര ഒരുക്കുന്ന സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുമായി സഹകരിച്ചാണ് ഇരു കമ്പനികളും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
ഇന്‍ഡിഗോ: ഇന്‍ഡിഗോ സൂററ്റിലേയ്ക്കാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. സൂററ്റിനെ, ഡല്‍ഹി, ബംഗളുരൂ, മുംബൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും സര്‍വ്വീസ്.
ഇന്‍ഡിഗോ വിവിധ റൂട്ടുകളിലേയ്ക്കുള്ള സര്‍വ്വീസുകള്‍ക്ക് 1,999 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. പുതുതായി ആരംഭിക്കുന്ന സര്‍വ്വീസുകള്‍ താഴെ പറയുന്നവയാണ്. ആഗസ്റ്റ് 16 മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും.
സൂററ്റ് – ഡല്‍ഹി
സൂററ്റ് – ബംഗളുരു
സൂററ്റ് – മുംബൈ
സൂററ്റ് – ജയ്പൂര്‍
സൂററ്റ് – ഹൈദരാബാദ്
എയര്‍ ഏഷ്യ: എയര്‍ ഏഷ്യ ഇന്ത്യ ബംഗളൂരു – അമൃത്സര്‍ റൂട്ടിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഈ റൂട്ടുകളിലേയ്ക്കുള്ള ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഡിസ്കൗണ്ടാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 22 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. പുതിയ റൂട്ടിലേയ്ക്കുള്ള എയര്‍ ഏഷ്യ സര്‍വീസ് ജൂലൈ 26 മുതല്‍ തുടങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.