Currency

ജൂലൈ 25 മുതല്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഡെയ്‌ലി ഫ്ലൈറ്റ്

സ്വന്തം ലേഖകന്‍Tuesday, July 16, 2019 3:18 pm

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ദിവസേന ആറ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂലൈ 25 മുതല്‍ സര്‍വീസ് ആരംഭിക്കും. പുതിയ വിമാനങ്ങള്‍ ഡല്‍ഹിയെ ജിദ്ദയുമായും മുംബൈയെ കുവൈത്തുമായും ബന്ധിപ്പിക്കുമെന്നും മൂന്നാമത്തെ വിമാനം മുംബൈയ്ക്കും ദുബായ്ക്കുമിടയില്‍ സര്‍വീസ് നടത്തുമെന്നും സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ-ദുബായ്, ഡല്‍ഹി-ജിദ്ദ വിമാന സര്‍വീസുകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും. ടിക്കറ്റിന്റെ വില യഥാക്രമം 7,770, 15,899 രൂപയാണ്. മുംബൈ-കുവൈത്ത് വിമാനത്തിന്റെ സര്‍വീസ് ഓഗസ്റ്റ് 5 ന് ആരംഭിക്കും. ഉദ്ഘാടന വിമാനത്തിലെ ടിക്കറ്റിന്റെ വില 11,499 രൂപയാണ്. ഇന്‍ഡിഗോയിടെ മൂന്നാമത്തെ റൂട്ട് വിപുലീകരണ വേളയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റൂട്ടുകളില്‍ ഇന്‍ഡിഗോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഏകദേശം 40% യാത്രക്കാരുടെ പങ്ക് വഹിക്കുന്ന ഇന്‍ഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x