
മുംബൈ: പൈലറ്റുമാരുടെ ക്ഷാമം ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയുടെ സര്‍വീസുകളെ സാരമായി ബാധിക്കുന്നു. ചൊവ്വാഴ്ച 30 വിമാന സര്‍വീസുകളാണ് കമ്പനി റദ്ദാക്കിയത്. അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയതു മൂലം ഈ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയുണ്ടായി.
തിങ്കാളാഴ്ച 32 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ മേഖലയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥ മൂലം തങ്ങളുട പല വിമാന സര്‍വീസുകളും റദ്ദാക്കേണ്ടി വന്നതായി ഞായാറാഴ്ച ഇന്‍ഡിഗോ പ്രസ്താവനയിറക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.