Currency

ടിക്കറ്റ് നിരക്കില്‍ ഓഫറുമായി ഇന്‍ഡിഗോ; ബുക്ക് ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 30

സ്വന്തം ലേഖകന്‍Saturday, June 30, 2018 2:49 pm

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സിനും ഗോ എയറിനും പിന്നാലെ ഇന്‍ഡിഗോയും ടിക്കറ്റ് നിരക്കുകളില്‍ പുത്തന്‍ ഓഫറുകളുമായി രംഗത്ത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ആഭ്യന്തര യാത്രകള്‍ക്ക് 1,200 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം. ജൂലായ് 11 നും സെപ്റ്റംബര്‍ 27 നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.

എന്നാല്‍, ഇന്‍ഡിഗോ ഈ സീസണില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. ഡല്‍ഹി- ജയ്പൂര്‍ വിമാന ടിക്കറ്റ് നിരക്കാണ് 1200 രൂപ. ബാഗ്‌ഡോഗ്ര- ഗുവാഹാട്ടി (1,370), അഹമ്മദാബാദ്- മുംബൈ (1,386), ബാംഗ്ലൂര്‍- ഡല്‍ഹി (2,987), ചെന്നൈ- ബാംഗ്ലൂര്‍ (1,280), ഡല്‍ഹി – ഡെറാഡൂണ്‍ (1,597 രൂപ), ഡല്‍ഹി- പുനെ (2,660 രൂപ) എന്നിങ്ങനെയാണ് നിരക്കുകള്‍. യാത്രയ്ക്ക് കുറഞ്ഞത് 15 ദിവസം മുമ്പ് എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഈ ഓഫറിനു കീഴില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x