
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകളുമായി രംഗത്ത്. ഇന്‍ഡിഗോയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് 1,212 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. 13-ാം തീയതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം. ഈ മാസം 25 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ഇതേ നിരക്കില്‍ യാത്ര ചെയ്യാവുന്നതാണ്.
പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 57 നഗരങ്ങളിലേയ്ക്ക് 12 ലക്ഷം സീറ്റുകളാണ് എയര്‍ലൈന്‍സ് ഓഫര്‍ നിരക്കില്‍ വില്‍പ്പന നടത്തുന്നത്. ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് 5 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് 500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞത് 3,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.
ഇന്‍ഡിഗോയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്കിംഗ് സൗകര്യമുണ്ട്. എന്നാല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം റീഫണ്ട് ചെയ്യില്ല. നിശ്ചിത നികുതി നിരക്ക് മാത്രമേ ഉപഭോക്താവിന് തിരികെ ലഭിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.