Currency

വമ്പന്‍ ഓഫറുകളുമായി ഇന്‍ഡിഗോ; ടിക്കറ്റിന് വെറും 981 രൂപ മാത്രം

സ്വന്തം ലേഖകന്‍Wednesday, August 8, 2018 3:44 pm

ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകളുമായി ഇന്‍ഡിഗോ രംഗത്ത്. വെറും 981 രൂപ നിരക്കിലാണ് ഇന്‍ഡിഗോയില്‍ ഓഫറുകള്‍ ആരംഭിക്കുന്നത്. ഓഫര്‍ നിരക്കില്‍ 10 ലക്ഷം സീറ്റുമായി ഗോ എയര്‍ എത്തിയതിന് പിന്നാലെയാണ് ഇന്‍ഡിഗോ രംഗത്തെത്തിയത്.

നാളെ വരെ മാത്രമാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. 2018 ഓഗസ്റ്റ് 12നും 2018 ഒക്ടോബര്‍ 8നും ഇടയിലുള്ള യാത്രകള്‍ക്ക് ഈ നിരക്കില്‍ ടിക്കറ്റുകള്‍ എടുക്കാം. എന്നാല്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നത്.

എയര്‍ടെല്‍ പെയ്‌മെന്റ്‌സ് ബാങ്ക്, മോബിക്വിക് ഇ വാലറ്റ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്‍ഡിഗോയുടെ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. പേടിഎം വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x