Currency

സൂപ്പര്‍ ഓഫര്‍; ഇന്‍ഡിഗോയില്‍ ടിക്കറ്റ് നിരക്ക് 1000ല്‍ താഴെ മാത്രം

സ്വന്തം ലേഖകന്‍Wednesday, September 5, 2018 12:15 pm

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫറുകളുമായി രംഗത്ത്. 999 രൂപ മുതല്‍ സൗജന്യ നിരക്കില്‍ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷം സീറ്റുകള്‍ക്ക് ഈ ഇളവുകള്‍ക്ക് ബാധകമാണെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു.

ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബര്‍ 6 വരെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നിരക്കിളവില്‍ ബുക്ക് ചെയ്യാം. ഇന്‍ഡിഗോ സര്‍വിീസുകളിലെവിടെയും സെപ്റ്റംബര്‍ 18നും മാര്‍ച്ച് 30നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവുണ്ടാവുക.

മൊബിക്വിക് എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 600 രൂപ വരെ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ പ്രധാന ബജറ്റ് സര്‍വിസുകളിലൊന്നായ ഇന്‍ഡിഗോ മാസങ്ങള്‍ക്കിടെ രണ്ടാമതാണ് സമാനമായി കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 12 ലക്ഷം ടിക്കറ്റുകള്‍ 1212 രൂപ മുതലുള്ള നിരക്കില്‍ വിറ്റഴിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x