
ന്യൂഡല്‍ഹി: ഒക്ടോബര്‍ 11 മുതല്‍ ഇന്‍ഡിഗോ ഗള്‍ഫ് സെക്ടറിലേക്ക് 2 സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ഡല്‍ഹിയില്‍നിന്ന് റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കാണു പുതിയ സേവനം. നിലവില്‍ മുംബൈ- ജിദ്ദ സെക്ടറില്‍ ഇന്‍ഡിഗോയ്ക്ക് പ്രതിദിന സര്‍വീസുണ്ട്. ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുന്ന 6C 1839 വിമാനം പ്രാദേശിക സമയം 3ന് റിയാദില്‍ എത്തും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് (6C 1841 വിമാനം) രാത്രി 11.25 ഡല്‍ഹിയില്‍ എത്തും വിധമാണ് പ്രതിദിന സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 2.20ന് ഡല്ഹില്നിന്നു പുറപ്പെടുന്ന വിമാനം 4ന് കുവൈത്തിലെത്തും. തിരിച്ച് 5ന് പുറപ്പെടുന്ന വിമാനം രാവിലെ 11.15 ഡല്‍ഹിയില്‍ എത്തും. ഇന്ത്യ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിലെ തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വീസിന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍ഡിഗോയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ വില്യം ബൗള്‍ട്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.