
സിലിക്കൺവാലി/ബെംഗളുരു: യുഎസ് വിസ് നിയന്ത്രങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ മുൻനിര ഐടി കമ്പനികളിൽ ഒന്നായ ഇന്‍ഫോസിസ് രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാരെ ജോലിക്കെടുക്കും. അമേരിക്കയില്‍ നാലു ടെക്നോളജി കേന്ദ്രങ്ങള്‍ തുടങ്ങാനും ഇന്‍ഫോസിസിന് പദ്ധതിയുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യാനയിലായിരിക്കും ഇന്‍ഫോസിസിന്റെ ആദ്യ ഹബ്ബ് പ്രവര്‍ത്തനമാരംഭിക്കുക.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ അമേരിക്കയിലുള്ള കമ്പനികൾ അമേരിക്കക്കാർക്കു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ ഉത്തരവുകൾ പുറത്തിറക്കിയിരുന്നു. ഇതേതുടർന്നാണ് കൂടുതൽ അമേരിക്കക്കാരെ ഇൻഫോസിസിന് ജോലിക്കെടുക്കേണ്ടതായി വന്നിരിക്കുന്നത്. ഇതിനോടകം 2,000 അമേരിക്കക്കാരെ കമ്പനി പുതിയതായി നിയമിച്ചു കഴിഞ്ഞു. ഇന്ത്യക്കാരുടെ സ്ഥാനത്ത് അമേരിക്കക്കാരെ നിയമിക്കുന്നത് വഴി കമ്പനിക്ക് വേതനച്ചെലവും വന്‍തോതില്‍ ഉയരുന്നതാണ്.
തദ്ദേശീയരെ നിയമിക്കുന്നതിന്റെ ഭാഗമായി കമ്പനി എച്ച്-1 ബി വിസ അപേക്ഷകള്‍ ഇത്തവണ വന്‍തോതില്‍ കുറച്ചിട്ടുണ്ട്. ഈ വര്‍ഷം ആയിരം വിസകള്‍ക്കു മാത്രമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇന്ത്യക്കാർക്ക് വൻ തോതിൽ തൊഴിലവസരം കുറയുമെന്നു ഉറപ്പാണ്. യുഎസിൽ പഠിച്ചിറങ്ങിയ പുതിയ എന്‍ജിനിയര്‍മാരെ കോളജുകളില്‍നിന്നു തെരഞ്ഞെടുത്ത് പ്രത്യേക ട്രെയിനിംഗ് നല്കി അമേരിക്കയിൽ നിയമിക്കാനാണ് ഇന്‍ഫോസിസിന്റെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.