Currency

പ്രവാസി അധ്യാപകരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം; ഇളവിന് ശ്രമം നടക്കുകയാണെന്ന് സുഷമ സ്വരാജ്

സ്വന്തം ലേഖകന്‍Friday, October 5, 2018 12:54 pm

ന്യൂഡല്‍ഹി: യുഎഇയില്‍ അധ്യാപകരായി ജോലിനോക്കുന്നവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവു വരുത്തുന്നതിനു നയതന്ത്ര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോലി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒട്ടേറെ മലയാളി അധ്യാപകര്‍ക്കു പ്രതിസന്ധി സൃഷ്ടിച്ചതു ചൂണ്ടിക്കാട്ടി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നല്‍കിയ കത്തിനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഠിച്ച സര്‍വകലാശാലയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റിനു പുറമേ, റഗുലര്‍ കോഴ്‌സാണു പഠിച്ചതെന്ന രേഖകൂടി നിര്‍ബന്ധമാക്കിയതാണു പ്രശ്‌നകാരണം. പ്രൈവറ്റായി പഠിച്ചു സര്‍വകലാശാലകളില്‍ നിന്നു ബിരുദം നേടിയവര്‍ക്ക് ഈ രേഖ ഹാജരാക്കാന്‍ എളുപ്പമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x