1945 ഓഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്ന രഹസ്യരേഖകൾ പുറത്ത്. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വെബ്സൈറ്റാണു ഇത് സംബന്ധിച്ച ജാപ്പനീസ് സർക്കാറിന്റെ രഹസ്യ രേഖകൾ പുറത്ത് വിട്ടിരിക്കുന്നത്.
ന്യൂഡൽഹി: 1945 ഓഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്ന രഹസ്യരേഖകൾ പുറത്ത്. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വെബ്സൈറ്റാണു ഇത് സംബന്ധിച്ച ജാപ്പനീസ് സർക്കാറിന്റെ രഹസ്യ രേഖകൾ പുറത്ത് വിട്ടിരിക്കുന്നത്. നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജാപ്പനീസ് കമ്മീഷന്റെ റിപ്പോർട്ടാണിത്.
1956 ജനുവരിയിൽ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. ഇത് അന്ന് ടോക്കിയോയിലുള്ള ഇന്ത്യൻ എംബസിക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നും എന്നാൽ റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം മുൻ നിർത്തി ഇന്ത്യൻ ഭരണകൂടം ഈ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നുമാണു വെബ്സൈറ്റ് പറയുന്നത്.
1945 ഓഗസ്റ്റ് 18നു വിമാനാപകടത്തില്‍ പരിക്കേറ്റ നേതാജി വൈകിട്ട് മൂന്നിന് തായ്പെയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. തുടർന്ന് ഓഗസ്റ്റ് 22 ന് തായ്പെയിലുള്ള മുന്‍സിപ്പില്‍ ശ്മശാനത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചതായി വെബ്സൈറ്റ് പുറത്തുവിട്ട ഏഴ് പേജുള്ള രേഖകളിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.