Currency

ജെറ്റ് എയര്‍വെയ്‌സില്‍ ടിക്കറ്റിന് 30% ഡിസ്‌കൗണ്ട്

സ്വന്തം ലേഖകന്‍Sunday, August 5, 2018 2:45 pm

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സില്‍ ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ട്. യുറോപ്പ് ഓണ്‍ സെയില്‍ സ്‌കീമിന് കീഴിലാണ് കമ്പനി ടിക്കറ്റുകള്‍ക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 2ന് ശേഷമുള്ള യാത്രാ ടിക്കറ്റുകളാണ് ഇത്തരത്തില്‍ ലഭിക്കുക. 2018 ഓഗസ്റ്റ് 17 വരെ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

യൂറോപ്പിലേക്കുള്ള തിരഞ്ഞെടുത്ത ഫ്‌ലൈറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ നിരക്ക് ബാധകമാകുന്നത്. എന്നാല്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലേയ്ക്ക് ഈ നിരക്ക് ബാധകമല്ല. കൂടാതെ ഇക്കണോമി ക്ലാസ് ടിക്കറ്റുകളാണ് ഈ നിരക്കില്‍ ലഭിക്കുക.

രാജ്യത്തെ രണ്ടാമത്തെ വലിയ എയര്‍ലൈനായ ജെറ്റ് എയര്‍വെയ്‌സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 6 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ ഇളവ് ലഭിക്കുക. ഫുക്കെറ്റ്, മനില, സിഡ്‌നി, ഓക്ക്‌ലന്‍ഡ്, ബെയ്ജിംഗ്, കെയ്ന്‍സ്, ഡാര്‍വിന്‍, ബാലി, ജക്കാര്‍ത്ത എന്നിവിടങ്ങളിലേയ്ക്കാണ് അന്താരാഷ്ട്ര ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x