Currency

മുൻ കാമുകിയുടെ മരണം; ഹോളിവുഡ് നടൻ ജിം കാരിക്കെതിരെ കേസ്

സ്വന്തം ലേഖകൻThursday, September 22, 2016 1:16 pm

ജിം കരിയുടെ മുൻകാമുകി മുപ്പതുകാരിയായ കാതറിയോണ വൈറ്റിനെ നേരത്തെ ലോസ് ആഞ്ചൽസിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ന്യൂയോർക്ക്: മുൻ കമുകിയുടെ മരണത്തിനു കാരണക്കാരനാണെന്ന് കാണിച്ച് പ്രമുഖ ഹോളിവുഡ് നടൻ ജിം കാരിക്കെതിരെ കേസ്. പ്രശസ്ത ബ്യൂട്ടീഷനായിരുന്ന, ജിം കരിയുടെ മുൻകാമുകി മുപ്പതുകാരിയായ കാതറിയോണ വൈറ്റിനെ നേരത്തെ ലോസ് ആഞ്ചൽസിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ വൈറ്റിന്റെ മരണത്തിന്റെ കാരണമായി കരുതുന്ന മരുന്നുകൾ നൽകിയത് ജിം കാരി ആണെന്ന പരാതി വൈറ്റിന്റെ ഭർത്താവ് മാർക്ക് ബർട്ടൺ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണു നടനെതിരെ കേസ് എടുത്തിരിക്കുന്നത്. മാരകമായ ഈ മരുന്നുകൾ വൈറ്റിനു വാങ്ങി നൽകിയത് 54 വയസുള്ള കാരിയാണെന്നും ഈ മരുന്നുകളുടെ അമിത ഉപയോഗമാണു മരണകാരണമെന്നും പരാതിയിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “മുൻ കാമുകിയുടെ മരണം; ഹോളിവുഡ് നടൻ ജിം കാരിക്കെതിരെ കേസ്”

  1. It is in point of fact a great and helpful piece of information. I’m glad that you just shared this helpful
    info with us. Please stay us up to date like this. Thank
    you for sharing.

  2. Oh my goodness! Incredible article dude! Thank you so much,
    However I am going through troubles with your RSS. I don’t understand why I
    cannot subscribe to it. Is there anybody else getting the same RSS issues?
    Anybody who knows the solution will you kindly respond?
    Thanx!!

  3. Very rapidly this web page will be famous amid all blogging people, due to it’s good articles or reviews

Comments are closed.

Top
x