Currency

ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിയുന്നു

സ്വന്തം ലേഖകൻWednesday, September 21, 2016 2:11 pm

ആഞ്ജലീന മുന്‍കൈ എടുത്താണ് വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം പൊരുത്തപ്പെട്ടുപോകാനാവാത്ത അവസ്ഥ ആയതിനാലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും അവരുടെ അഭിഭാഷകനായ റോബര്‍ട്ട് ഓഫര്‍ അറിയിച്ചു.

ന്യൂയോർക്ക്: ഹോളിവുഡ് താരദമ്പതികളായ ആഞ്ജലീന ജോലിയും ബ്രാഡ്പിറ്റും വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ആഞ്ജലീന മുന്‍കൈ എടുത്താണ് വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം പൊരുത്തപ്പെട്ടുപോകാനാവാത്ത അവസ്ഥ ആയതിനാലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും അവരുടെ അഭിഭാഷകനായ റോബര്‍ട്ട് ഓഫര്‍ അറിയിച്ചു.

ബിബിസിയാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ബ്രാഡ് പിറ്റ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ സംതൃപ്തയല്ലെന്ന് ആഞ്ജലീന സൂചിപ്പിക്കുന്നുണ്ടെന്നും ബ്രാഡ് പിറ്റിന്റെ മദ്യപാന- മയക്കുമരുന്ന് ശീലങ്ങളെ സഹിക്കാനാവാതെ വന്നതോടെയാണ് ആഞ്ജലീന വിവാഹമോചനത്തിന് ഒരുങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.

2004 മുതല്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീനയും 2014ലാണ് നിയമപരമായി വിവാഹിതരായത്. ബ്രാഡ് പിറ്റിന്റെ രണ്ടാമത്തെ വിവാഹമാണു ആഞ്ജലീനയുമായിട്ടുള്ളത്. നടി ജെന്നിഫര്‍ അനിറ്റ്സണെയാണ് ആദ്യം വിവാഹം കഴിച്ചത്. ആഞ്ജലീനയുടെതാകട്ടെ മൂന്നാമത്തെ വിവാഹമായിരുന്നു. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു മുന്‍ ഭര്‍ത്താക്കന്മാര്‍. ഇരുവർക്കും ആറ് മക്കളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിയുന്നു”

  1. Your method of describing everything in this post is actually good,
    all be capable of simply be aware of it, Thanks a lot.

  2. It’s truly a nice and useful piece of info. I am happy that you shared this helpful info with us.

    Please keep us up to date like this. Thanks for sharing.

Comments are closed.

Top
x