Currency

നിയുക്തി ജോബ് ഫെസ്റ്റ് ഫെബ്രുവരി 11 ലേക്ക് മാറ്റി

സ്വന്തം ലേഖകൻSaturday, December 24, 2016 6:26 pm

ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.

തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29 ന് നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ 2017 ഫെബ്രുവരി 11 ലേക്ക് മാറ്റി വച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നതാണ്.

ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഇതിനകം രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ലഭിച്ച അഡ്മിറ്റ് കാര്‍ഡുമായി അനുവദിച്ച സമയത്ത് ഫെബ്രുവരി 11ന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 – 2476713, 0474 – 2740615.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “നിയുക്തി ജോബ് ഫെസ്റ്റ് ഫെബ്രുവരി 11 ലേക്ക് മാറ്റി”

  1. This piece of writing will help the internet people for setting up new webpage or even a blog from
    start to end.

Comments are closed.

Top
x