Currency

കോവിഡ് കാലത്ത് മലയാളിക്കിന്ന് തിരുവോണം

സ്വന്തം ലേഖകന്‍Monday, August 31, 2020 11:20 am
onam-0

ലോക മലയാളികള്‍ക്ക് ഇന്ന് തിരുവോണം. കോവിഡ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ മാസ്‌കിട്ട് സൂക്ഷിച്ചൊരോണം. പൂക്കളം തീര്‍ത്തും പാട്ടു പാടിയും ഊഞാലിട്ടും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം.

ചിങ്ങ പിറവി മുതല്‍ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാന്‍ വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാന്‍ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കല്‍പത്തെ അകലം പാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്.

കൊവിഡിനൊപ്പം ഏറെനാള്‍ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വര്‍ഷത്തിലൊരിക്കല്‍ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓര്‍മ്മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേര്‍ത്തുതന്നെ നിറുത്താം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x