Currency

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കി

സ്വന്തം ലേഖകന്‍Tuesday, December 20, 2016 12:44 pm

കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2014 മേയ് 20നാണ് ഒടുവില്‍ നിരക്ക് കൂട്ടിയത്.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2014 മേയ് 20നാണ് ഒടുവില്‍ നിരക്ക് കൂട്ടിയത്. അന്ന് ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ഏഴാക്കിയിരുന്നു. പിന്നീട് ഡീസല്‍ വില കുറഞ്ഞപ്പോള്‍ കെ.എസ്.ആര്‍.ടി.സി മാത്രം ഇത് ഒരു രൂപ കുറച്ച് ആറാക്കിയിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും ഏഴാക്കിയിരിക്കുന്നത്.

മിനിമം ചാര്‍ജ് ഒരു രൂപ കുറച്ചതോടെ കോര്‍പറേഷന്റെ പ്രതിദിന വരുമാനത്തില്‍ 25 ലക്ഷം രൂപയാണ് കുറഞ്ഞത്. ഡീസല്‍വില വര്‍ദ്ധന മൂലമുള്ള നഷ്ടം വേറെ. പ്രതിമാസ നഷ്ടം 110 കോടി രൂപയാണ്. നിരക്ക് കൂട്ടുന്നതിന് മുന്‍പ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന കളക്ഷന്‍ 5.5 കോടിയായിരുന്നു. ചില ദിവസങ്ങളില്‍ 6.34 കോടി വരെ പോയിട്ടുണ്ട്. 6.5- 7കോടി ലക്ഷ്യമിട്ടാണ് നിരക്ക് കൂട്ടിയത്. എന്നാല്‍ ഇപ്പോഴും 5.5 കോടിയാണ് കളക്ഷന്‍.

അതേസമയം, ടിക്കറ്റ് നിരക്കു വര്‍ധനയുമായി ബന്ധപ്പെട്ടു സ്വകാര്യ ബസ്സുടമകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു കൊണ്ടുള്ള ശക്തമായ നടപടിയിലേക്കു നീങ്ങുമെന്ന് ഉടമകള്‍ മുന്നറിയിപ്പു നല്‍കി. ജനുവരി രണ്ടാം വാരം മുതല്‍ സമരനടപടികളിലേക്കു നീങ്ങുന്നതിനാണു ബസ്സുടമകളുടെ തീരുമാനം. മിനിമം നിരക്ക് ഏഴു രൂപയില്‍നിന്ന് ഒന്‍പതാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കി”

  1. Very energetic article, I liked that a lot. Will
    there be a part 2?

  2. My partner and I stumbled over here from a different web
    page and thought I should check things out. I like what I
    see so i am just following you. Look forward to looking into your web page yet
    again.

Comments are closed.

Top
x