Currency

റെയിൽവേ പരിസരങ്ങളിൽ തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്താൽ 500 രൂപ പിഴ

സ്വന്തം ലേഖകൻSunday, September 18, 2016 1:05 pm

പാലക്കാട്: റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കാൻ തീരുമാനം. സ്വച്ഛ് റെയില്‍ സ്വച്ഛ് ഭാരത് സ്വച്ഛ് പരിയാവര പദ്ധതിയുടെ ഭാഗമായാണു ഇത്തരത്തിൽ റെയിൽവേ പരിസരം മലിനമാക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്ലാറ്റ്ഫോമുകളില്‍ ആഹാര അവശിഷ്ടങ്ങളോ മാലിന്യങ്ങളോ വലിച്ചെറിയുക, തുപ്പുക, ട്രെയിനുകളിലെ പൈപ്പ് ഉപയോഗിച്ചു കുളിക്കുക, സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും ട്രെയിനുകളുടെയും ഭിത്തികളില്‍ എഴുതുക എന്നിവയ്ക്കെല്ലാം പിടിക്കപ്പെട്ടാൽ ഇനിമുതൽ പിഴ നൽകേണ്ടി വരും. റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥര്‍, ടിക്കറ്റ് പരിശോധകര്‍, കൊമേഴ്സ്യല്‍ വിഭാഗം ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരാണു പിഴ ചുമത്തുക.

നേരത്തെ ഇത്തരക്കാരെ പിടികൂടി റെയിൽവേ കോടതിയിൽ ഹാജരാക്കി കോടതിയായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ഈ അധികാരമാണു ഇപ്പോൾ റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥര്‍, ടിക്കറ്റ് പരിശോധകര്‍, കൊമേഴ്സ്യല്‍ വിഭാഗം ഇന്‍സ്പെക്ടര്‍മാര്‍ എന്നിവർക്ക് നൽകിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x