വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനലാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് നിര്‍ബന്ധമാക്കാൻ ശുപാർശ. വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനലാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
രാജ്യത്തെ എല്ലാ സ്കുളുകളിലും അഞ്ചാം ക്ലാസു മുതല്‍ ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്കു ശുപാര്‍ശ നല്‍കിയത്. നിലവിൽ രാജ്യത്തെ സി ബി എസി ഇ സ്കുളുകളില്‍ മാത്രമാണ് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് നിര്‍ബന്ധിത പഠനവിഷയമായുള്ളത്.
ബ്ലോക്ക് തലത്തില്‍ ഇംഗ്ളീഷ് മാധ്യമമായുള്ള ഒരു സര്‍ക്കാര്‍ സ്കൂളെങ്കിലും വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഓരോ ബ്ലോക്കിലും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്കൂളുകളില്‍ ശാസ്ത്ര പഠനത്തിനുള്ള അവസരമൊരുക്കണമെന്നും ശൂപാര്‍ശയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.