Currency

പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍Sunday, December 25, 2016 8:45 am

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് മാസത്തിനിടെ പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് നൂറിലധികം പരാതികള്‍ കിട്ടിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.

ഇതിലധികവും കസ്റ്റഡി മര്‍ദ്ദനം ആരോപിച്ചുള്ളതാണ്. എന്നാല്‍ അവയില്‍ കുറച്ച് കേസുകള്‍ മാത്രമാണ് ഇക്കാലയളില്‍ ജനശ്രദ്ധയില്‍ എത്തിയത്. കള്ളക്കേസ് ചുമത്തുക, അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുക, സിവില്‍ കേസുകള്‍ തീര്‍പ്പാക്കുക തുടങ്ങി നിരവധി പരാതികളാണ് ഓരോ ദിവസവും പൊലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് മുന്നില്‍ എത്തുന്നത്. അക്രമവാസന വച്ച് പുലര്‍ത്തുന്നവരെ മേലുദ്യോഗസ്ഥര്‍ നിയന്ത്രിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. മനുഷ്യാവകാശം, ഭരണഘടന എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല. ശാസ്ത്രീയമായി കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നത് കുറയുന്നു. മര്‍ദ്ദനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുന്ന രീതിയ്ക്ക് മാറ്റം വരണമെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്”

  1. Today, while I was at work, my sister stole my apple ipad and tested
    to see if it can survive a twenty five foot drop, just so she can be a youtube sensation. My iPad is now destroyed and she has
    83 views. I know this is completely off topic but I had to share it with someone!

Comments are closed.

Top
x