Currency

രാജ്യത്ത് സുഗമമായ വാക്സിന്‍ വിതരണം ഉറപ്പാക്കും; രാജ്യം ലോകത്തിന് വഴി കാട്ടിയാകുമെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍Thursday, January 7, 2021 7:16 pm

ന്യൂഡല്‍ഹി: രാജ്യത്ത് സുഗമമായ വാക്സിന്‍ വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്‍ കൊവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പശ്ചിമ ചരക്ക് പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ വീഴ്ച്ച പാടില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. പ്രതിരോധനടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. വാക്സിന്‍ വിതരണം നടപടികള്‍ക്ക് മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി, വാക്സിന്‍ വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x