Currency

കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസ് 6 ആഴ്ച കഴിഞ്ഞു മതിയെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Thursday, May 6, 2021 4:51 pm

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലദൈര്‍ഘ്യം ആരോഗ്യമന്ത്രാലയം പുനക്രമീകരിച്ചു. ഫൈസര്‍, ആസ്ട്രസെനിക വാക്‌സീനുകളുടെ ദൗര്‍ലഭ്യമാണ് കാരണം. ഫൈസര്‍ വാക്‌സീന്‍ രണ്ടാം ഡോസ് നിലവില്‍ 3 ആഴ്ചകള്‍ക്ക് ശേഷം എന്നത് 6 ആഴ്ചയാക്കി മാറ്റി.

60ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര രോഗികള്‍ക്കും അത് ബാധകമല്ല. ആസ്ട്രസെനിക വാക്‌സീന്‍ രണ്ടാം ഡോസ് നിലവില്‍ 3 മാസത്തിന് ശേഷമാണ് നല്‍കുന്നത്. പുതുക്കിയ സമയമനുസരിച്ച് ഇനി 4 മാസത്തിന് ശേഷമായിരിക്കും.

പുതിയ തീയതി ഓരോരുത്തര്‍ക്കും എസ്എംഎസ് വഴി ലഭിക്കും. ഇറക്കുമതി ചെയ്യേണ്ട വാക്‌സീന്‍ എത്തുന്നതിനുള്ള കാലതാമസമാണ് പുനക്രമീകരണത്തിന് കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x