
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദിയിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ഡല്‍ഹിയില്‍ നിന്നാണ് സര്‍വീസ്. ജിദ്ദയ്ക്ക് പുറമേയാണ് റിയാദിലേയ്ക്ക് കൂടിയുള്ള സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെ മൂന്നിടങ്ങളിലേക്ക് കണക്ഷന് സര്‍വീസുകളുമുണ്ടാകും.
ഒക്ടോബര്‍ 12ലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഉച്ചക്ക് 12.15ന് റിയാദിലേയ്ക്കാണ് ആദ്യ സര്‍വീസ്. ഇത് സൗദി സമയം മൂന്ന് മണിക്ക് റിയാദിലെത്തും. റിയാദില്‍ നിന്നും വൈകീട്ട് നാലിന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരക്ക് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും കൊച്ചിയ്ക്കും കോഴിക്കോട്ടേയ്ക്കും ആഭ്യന്തര കണഷന്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വ ഒഴികയുള്ള ദിവസങ്ങളില്‍ കുവൈത്തിലേയ്ക്കും സര്‍വ്വീസ് ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.