Currency

ഇന്ത്യയിൽ പോൺസൈറ്റുകളിൽ കയറുന്ന സ്ത്രീകൾ കൂടുതൽ കേരളത്തിൽ

സ്വന്തം ലേഖകൻWednesday, September 21, 2016 11:45 am

ന്ത്യയിൽ പോൺസൈറ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ മുന്നിൽ കേരളമെന്ന് സർവ്വേഫലം. ഡൽഹി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ഏറ്റവും കുറവ് ആന്ധ്രാ പ്രദേശിലാണ്.

തിരുവനന്തപരം: ഇന്ത്യയിൽ പോൺസൈറ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ മുന്നിൽ കേരളമെന്ന് സർവ്വേഫലം. പോൺസൈറ്റുകൾ കാണുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഡൽഹി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ഏറ്റവും കുറവ് ആന്ധ്രാ പ്രദേശിലാണ്. അതേസമയം അസമാണു രാജ്യത്ത് പോൺസൈറ്റുകളിൽ കയറുന്ന ആളുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്.

ആഗോളതലത്തിൽ ഇന്റർനെറ്റ് സ്ഥാപനങ്ങൾ നടത്തിയ സർവ്വേയുടെ ഫലമാണിത്. ലോകത്ത് പോൺസൈറ്റുകളിൽ സന്ദർശനം നടത്തുന്നവരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനുമാണ്. ഇന്ത്യക്കാണു മൂന്നാം സ്ഥാനം. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ വിവിധ വെബസൈറ്റുകളിലൂടെ പോൺ കാണുന്നുണ്ടെന്ന് സർവ്വേയിൽ പറയുന്നു.

ഇന്ത്യക്കാർ ശരാശരി ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ഇത്തരം പോൺസൈറ്റുകളിൽ ലൈംഗികവീഡിയോകൾ കാണുന്നുണ്ടെങ്കില്‍ ക്യൂബയില്‍ ഇത് അഞ്ചുമുതല്‍ 6.5 മിനിറ്റുവരെയാണ്. സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപുകളും വ്യാപകമായതോടെ ഓൺലൈനയി പോൺ കാണുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണു ഉണ്ടായിരിക്കുന്നതെന്ന് സർവ്വേഫലം ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x