Currency

മുംബൈ വിമാനത്താവളം അടച്ചിട്ടു

സ്വന്തം ലേഖകൻMonday, October 31, 2016 3:58 pm

ഒക്ടോര്‍ 18ന് ആരംഭിച്ച വിമനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ നവംബര്‍ അവസാന ആഴ്ചയോടെയാണ് പൂര്‍ത്തിയാവുക. ഇതിനിടയില്‍ പല തവണ ഭാഗീകമായോ പൂര്‍ണമായോ വിമാനത്താവളം അടച്ചിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മുംബൈ: റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ വിമാനത്താവളം അടച്ചിട്ടു. ഉച്ച മുതൽ വൈകീട്ട് അഞ്ച് വരെയാണ് അടച്ചിടുന്നത്. ഒക്ടോര്‍ 18ന് ആരംഭിച്ച വിമനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ നവംബര്‍ അവസാന ആഴ്ചയോടെയാണ് പൂര്‍ത്തിയാവുക. ഇതിനിടയില്‍ പല തവണ ഭാഗീകമായോ പൂര്‍ണമായോ വിമാനത്താവളം അടച്ചിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ ഭൂരിഭാഗം വിമാന സര്‍വ്വീസ് സമയങ്ങളും പുനര്‍ നിശ്ചയിച്ചിട്ടുണ്ട്. ചില സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിട്ടുമുണ്ട്. എയര്‍ലൈനുകളേയും പൈലറ്റുമാരേയും വിമാനത്താവളം അടിച്ചിടുന്നതായി അറിയിച്ചിട്ടുണ്ട്. ഇത് മുംബൈയിലേക്കുള്ള 1600 ഓളം വിമാനങ്ങളെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x