
ബെർലിൻ: ഈസിജെറ്റ് വിമാനം ഭീകരര്‍ റാഞ്ചിയെന്ന സംശയത്തെ തുടർന്ന് ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി. സ്ലൊവേനിയയിലെ ജുബ്ലിജാനയില്‍ നിന്ന് എസെക്‌സിലെ സ്റ്റാന്‍സ്റ്റെഡിലേക്ക് പുറപ്പെട്ട വിമാനമാണ് ജര്‍മനിയിലെ കൊളോണ്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന 151 യാത്രക്കാരിൽ മൂന്നു യാത്രക്കാരുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് വിമാനം അടിയന്തരമായി ഇറക്കാന്‍ കാരണം.
വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം വിമാനം വിശദമായി പരിശോധിച്ചു. സംശയം തോന്നിയ യാത്രക്കാരെയും ചോദ്യംചെയ്തു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും വിമാനത്തിനുള്ളില്‍ നിന്ന് സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതര്‍ പിന്നീട് അറിയിച്ചു. യാത്രക്കാരെയെല്ലാം ഹോട്ടലുകളിലേക്ക് മാറ്റി. ഇവരെ ഞായറാഴ്ച രാവിലെ ഇവരെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കും.
നടപടികളോട് പൂര്‍ണമായും സഹകരിച്ച യാത്രക്കാരോട് നന്ദി രേഖപ്പെടുത്തുന്നതയി കമ്പനി അറിയിച്ചു. തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു തരത്തിലുള്ള സാഹസത്തിനും കമ്പനി തയാറല്ലെന്നതിനാലാണ് ഇങ്ങനെ വേണ്ടിവന്നതെന്നും കമ്പനി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.