
ദോഹ: അടുത്ത മാസം മുതൽ ഇന്ത്യയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ നിന്നും ദോഹയിലേക്ക് നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് കുറഞ്ഞ ചെലവിൽ വിമാനയാത്ര പ്രദാനം ചെയ്യുന്ന വിമാനകമ്പനിയായ ഇൻഡിഗോ അറിയിച്ചു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് ദോഹയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത്.
ഇൻഡിഗോയുടെ വെബ്സൈറ്റിൽ ലഭ്യമായ വിവരപ്രകാരം പുലർച്ചെ 1.50 ന് ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന 6E 1701 നമ്പർ വിമാനം 3.30 ന് ദോഹയിലെത്തും. 6E 1702 വിമാനം ഉച്ചയ്ക്ക് 1.30 ന് ദോഹയിൽ നിന്നും ഡൽഹിയിലേക്കും സർവീസ് നടത്തും.
അതേസമയം രാവിലെ 11.30 നാണ് മുംബൈയിൽ നിന്നും 6E 1708 നമ്പർ വിമാനം യാത്ര തുടങ്ങുക. 12:30 ന് ദോഹയിലെത്തും. ഫ്ലൈറ്റ് നമ്പർ 6E1709 ആണ് തിരികെയാത്ര നടത്തുക. പുലർച്ച 4.30 നാണ് വിമാനം ദോഹയിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിക്കുക.
നിലവില്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ജെറ്റ് എയര്‍വേയ്സുമാണ്. ഖത്വര്‍ എയര്‍വേയസിന് ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.