
ന്യൂഡല്‍ഹി: എല്ലാ തിയറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോടതി കഴിഞ്ഞ മാസം 30നു നല്കിയ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറിനു ചീഫ് സെക്രട്ടറിമാര്‍ക്കു കത്തെഴുതിയെന്നാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്.
ഭിന്നശേഷിക്കാര്‍ എങ്ങനെ ദേശീയഗാനത്തോട് ആദരവു കാണിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ 10 ദിവസത്തിനകം മാര്‍ഗരേഖ പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കഴിഞ്ഞ ഒന്പതിനു കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയുണ്ടായോയെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey there! I know this is somewhat off topic but I was wondering if you knew where
I could find a captcha plugin for my comment form?
I’m using the same blog platform as yours and I’m having difficulty
finding one? Thanks a lot!