
നെടുമ്പാശ്ശേരി: വ്യാഴാഴ്ച ഓപറേഷനല്‍ ഏരിയയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ടുമണിക്കൂര്‍ വിമാനത്താവളത്തിലെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചെങ്കിലും വെള്ളിയാഴ്ച സാധാരണപോലെ നടന്നു. ഇടുക്കിയില്‍നിന്നുള്ള വെള്ളം നിയന്ത്രണാതീതമായി ഒഴുകിയെത്തിയാലെ ഇനി പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേക നിരീക്ഷണസമിതി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ടേക്ക് ഓഫിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ റണ്‍വേയില്‍ വെള്ളം കയറിയാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടും. അത്തരം സാഹചര്യമുണ്ടായാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഈ സര്‍വിസുകള്‍ നടത്തും. ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.