ഇംഗ്ലീഷില്‍ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തര്ജമയായിരിക്കും മറ്റു ഭാഷകളില്‍ ലഭ്യമാക്കുക. ഈ വര്‍ഷം നടത്തിയ പരീക്ഷയില്‍ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളേക്കാള് പ്രയാസമായിരുന്നു പ്രാദേശിക ഭാഷകളിലേതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റില്‍ ഇനി മുതല്‍ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പര്‍. അടുത്ത വര്‍ഷം മുതല്‍ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പര്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇംഗ്ലീഷില്‍ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തര്ജമയായിരിക്കും മറ്റു ഭാഷകളില്‍ ലഭ്യമാക്കുക. ഈ വര്‍ഷം നടത്തിയ പരീക്ഷയില്‍ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളേക്കാള് പ്രയാസമായിരുന്നു പ്രാദേശിക ഭാഷകളിലേതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
പ്രാദേശിക ഭാഷകളിലെ ചോദ്യപേപ്പറുകള്‍ സിബിഎസ്ഇ തയാറാക്കിയതു മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. മാത്രവുമല്ല പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തുന്നതും താത്കാലികമായി തടഞ്ഞിരുന്നു. അതേസമയം സുരക്ഷാ കാരണങ്ങളാലാണ് വിവിധ ഭാഷകളിലായി പ്രത്യേകം ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതെന്നായിരുന്നു സിബിഎസ്ഇയുടെ നിലപാട്. എന്നാല്‍ സിബിഎസ്ഇയുടെ നിലപാട് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
ഇക്കാര്യത്തിലുണ്ടായ പിശകുകള്‍ തിരുത്താമെന്ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയതിനു ശേഷമാണ് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നീക്കിയതും പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്താന്‍ അനുമതി നല്കിയതും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.