മറ്റു ഭൂമിയില്ലാത്തവർക്ക് വീടുവെക്കാനായി ഗ്രാമപ്രദേശങ്ങളിൽ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും വരെ നെൽവയൽ നികത്താം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: മറ്റു ഭൂമിയില്ലാത്തവർക്ക് വീടുവെക്കാനായി ഗ്രാമപ്രദേശങ്ങളിൽ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും വരെ നെൽവയൽ നികത്താം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കൃഷിയുള്ള നെല്‍വയലുകളും വീടു നിര്‍മാണത്തിനായി ഇത്തരത്തിൽ നികത്താമെന്ന് അദ്ദേഹം അറിയിച്ചു.
നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2008നു മുന്‍പ് നികത്തിയ നെല്‍വയലുകള്‍ ന്യായവിലയുടെ 25 ശതമാനം തുക പിഴയായി ഈടാക്കി ക്രമവത്കരിച്ചു നല്‍കിയ ഭേദഗതി ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതി ആയിരുന്നു ഇത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.