Currency

ഡ്രൈവിങ് ടെസ്റ്റ് പാസാകുക ഇനി ദുഷ്കരമാകും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻFriday, February 17, 2017 6:05 pm

ഡ്രൈവിങ് പരീക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ ഘടന പ്രകാരമുള്ള ഡ്രൈവിങ്‌ വൈദഗ്‌ധ്യ പരീക്ഷ തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം: ഡ്രൈവിങ് പരീക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ ഘടന പ്രകാരമുള്ള ഡ്രൈവിങ്‌ വൈദഗ്‌ധ്യ പരീക്ഷ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും.

കണ്ണൂര്‍, കോഴിക്കോട്‌ കേന്ദ്രങ്ങളിലാണ്‌ കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ്‌ ടെസ്‌റ്റ്‌ സംവിധാനമുള്ളത്‌. ഇതേ മാനദണ്ഡങ്ങളാകും കമ്പ്യൂട്ടര്‍വല്‍കൃതമല്ലാത്ത ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും നടപ്പാക്കുക. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുക കൂടുതൽ ശ്രമകരമാകും.

പ്രധാന പരിഷ്കാരങ്ങൾ

  • ‘H’ എടുക്കുമ്പോൾ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം രണ്ടര അടിയായി കുറച്ചു. നേരത്തെ ഇത് അഞ്ചടി ആയിരുന്നു.
  • വാഹനം റിവേഴ്സ് എടുക്കുമ്പോൾ വളവുകൾ തിരിച്ചറിയാനായി കമ്പിയിൽ ഡ്രൈവിങ് സ്കൂളുകാർ അടയാളം വയ്ക്കുന്നത് വിലക്കി.
  • റിവേഴ്സ് എടുക്കുമ്പോൾ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ പാടില്ല.
  • നിരപ്പായ സ്ഥലത്തിനു പുറമേ കയറ്റത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനവും മുന്നോട്ട് ഓടിക്കണം.
  • രണ്ടു വാഹനങ്ങൾക്കിടയില്‍ പാർക്കിങ് ചെയ്ത് കാണിക്കണം.
  • റിവേഴ്‌സ്‌ പാര്‍ക്കിങ്‌, ഗ്രേഡിങ്‌ പാര്‍ക്കിങ്‌ എന്നിവ ടെസ്റ്റിന്റെ ഭാഗമായിരിക്കും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x