Currency

സൗദിയിലേക്ക് പോകുന്നവർക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, July 25, 2017 11:46 am

സൗദിയില്‍ നിരോധിച്ച വസ്തുക്കളൊന്നും യാത്രയില്‍ കരുതരുതെന്നാണ് നിര്‍ദ്ദേശം. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുത്. ആഭിചാര പ്രയോഗവുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും കയ്യില്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

ന്യൂഡല്‍ഹി: സൗദിയിലേക്ക് പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സൗദിയില്‍ നിരോധിച്ച വസ്തുക്കളൊന്നും യാത്രയില്‍ കരുതരുതെന്നാണ് നിര്‍ദ്ദേശം. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുത്. ആഭിചാര പ്രയോഗവുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും കയ്യില്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

സൗദിയില്‍ പാലിക്കേണ്ട നിയമങ്ങളും അവ തെറ്റിച്ചാല്‍ ലഭിക്കുന്ന ശിക്ഷയും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. മന്ത്രവാദം, ക്ഷുദ്രക്രിയ എന്നിവ സൗദിയില്‍ നിരോധിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കാവുന്നതാണ്. അതുകൊണ്ട് മന്ത്രത്തകിടുകളും കറുത്ത ചരടും കയ്യില്‍ കരുതാന്‍ പാടുള്ളതല്ല.

Nomination online for 12th Garshom International Awards click here

മയക്കുമരുന്ന്, പന്നിയിറച്ചി ഉള്‍പ്പെടുന്ന ആഹാര വസ്തുക്കള്‍, കസ്‌ക്സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍ എന്നിവയും കൊണ്ടു പോകാന്‍ പാടില്ല. റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലാളികളെ കബളിപ്പിക്കുന്നതിന് എതിരായ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സൗദി സര്‍ക്കാര്‍ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും സൗജന്യമായി സിം കാര്‍ഡ് നല്‍കുന്നുണ്ട്. അതിനാല്‍ സൗദിയിലേക്ക് പോകുമ്പോള്‍ ഫോണ്‍ കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു പോകുന്നതാണ് ഉത്തമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x