Currency

ലോക്ഡൗണ്‍ ഇളവുകള്‍ ഭേദഗതി ചെയ്ത് കേരളം

സ്വന്തം ലേഖകന്‍Monday, April 20, 2020 3:23 pm
lockdown

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം നല്‍കിയ മുന്നറിയിപ്പിന് പിന്നാലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന ഗതാഗതം എന്നിവയില്‍ കേരളം ഇളവുകള്‍ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍.

ഭേദഗതി പ്രകാരം ഇന്ന് മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഉണ്ടാകില്ല. മാത്രമല്ല സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിന് സംസ്ഥാനം പുറത്തിറക്കിയ ഇളവുകളും ഭേദഗതി ചെയ്തിട്ടുണ്ട്.

ഭക്ഷണശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, വാഹനങ്ങള്‍ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അവശ്യ വസ്തുക്കളല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനും, രോഗ വ്യാപനം വേഗത്തിലാക്കാന്‍ സാധ്യതയുള്ള ബാര്‍ബര്‍ ഷോപ്പ് പോലുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കാനും സംസ്ഥാനങ്ങള്‍ക്കാകില്ല. പുസ്തകശാലകള്‍ തുറക്കുന്നതും ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ചട്ടങ്ങള്‍ മറികടന്ന് കേരളം പുറപ്പെടുവിച്ച എല്ലാ ഇളവികളും പിന്‍വലിക്കണമെന്നാണ് കേന്ദ്രം ഉത്തരവിട്ടു.

കേരളത്തിലെ ഏഴ് ജില്ലകളിലാണ് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സോണുകളായി തിരിച്ച സംസ്ഥാനത്തെ പച്ച, ഓറഞ്ച് ബി സോണുകളിലാണ് ഇന്നുമുതല്‍ ഇളവുകള്‍ ഉണ്ടാവുക. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x