Currency

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്നു

സ്വന്തം ലേഖകൻSaturday, August 27, 2016 2:09 pm

മലയാളികള്‍ കഥകളിലൂടെ വായിച്ചറിഞ്ഞ കൊച്ചുണ്ണിയുടെ ജീവിതം നിവിൽ പോളി വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ ഒരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മലയാളികള്‍ കഥകളിലൂടെ വായിച്ചറിഞ്ഞ കൊച്ചുണ്ണിയുടെ ജീവിതം നിവിൽ പോളി വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ ഒരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകൻ. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലുടെ പ്രശസ്തനായ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഈ ചിത്രത്തിന് 12 കോടിക്കു മുകളില്‍ ചെലവുണ്ടാകുമെന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബോബി സഞ്ജയ് ടീം തിരക്കഥ എഴുതുന്ന ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും അതെങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം തേടലാണ് ഈ സിനിമ. വളരെ ത്രില്ലിങായി പറയുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ Most dangerous man എന്നാണ്. കൊച്ചുണ്ണിയുടെ പ്രണയവും വിവാഹവുമെല്ലാം സിനിമയില്‍ ഉണ്ടാവുമെന്ന് റോഷൻ ആൻഡ്രൂസ് അറിയിച്ചു.

1960കളില്‍ കായംകുളം കൊച്ചുണ്ണിയായി നടന്‍ സത്യന്‍ അഭിനയിച്ച ചിത്രം പുറത്തിറങ്ങിയിരുന്നു. എന്നാൽ കാലത്തിനനുസരിച്ചുള്ള സമീപന രീതിയാകും ചിത്രത്തിലെ പ്രമേയത്തിനോട് കാണിക്കുകയെന്നാണ് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. തമിഴില്‍ മൂന്നോളം ചിത്രങ്ങളില്‍ നിലവില്‍ കരാര്‍ ഒപ്പിട്ട നിവിന്‍ മലയാളത്തിലും തുടരുമെന്നു തന്നെയാണു ഇതോടെ വ്യക്തമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x