തെലുങ്ക് സിനിമ താരങ്ങളായ പവന്‍ കല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റെയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പവന്‍ കല്യാണ്‍ ആരാധകനായ വിനോദ് കുമാറാണ് മരണപ്പെട്ടത്.
കോലാര്‍: തെലുങ്ക് സിനിമ താരങ്ങളായ പവന്‍ കല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റെയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പവന്‍ കല്യാണ്‍ ആരാധകനായ വിനോദ് കുമാറാണ് മരണപ്പെട്ടത്. ബുധനാഴ്ച രണ്ടു നടന്‍മാരുടെ പേരിലുണ്ടായ താരമൂല്യത്തെ ചൊല്ലിയുണ്ടായ സംഘര്‍ത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടത്.
കോലാറില്‍ നടന്ന അവയവദാന ബോധവത്കരണം പരിപാടിയില്‍ പങ്കെടുക്കാനെത്തിയകായിരുന്നു വിനോദ് കുമാർ. ഇവിടെവെച്ചാണ് സംഘർഷമുണ്ടായത്. പവൻ കല്യാൺ നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ് കൊല്ലപ്പെട്ട വിനോദ് കുമാർ. സംഭവവുമായി ബന്ധപ്പെട്ട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകനായ അക്ഷയെ പാെലീസ് അറസ്‌റ്റ് ചെയ്തു.
തെലുങ്ക് സൂപ്പര്‍സ്റ്റാറായിരുന്ന ചിരഞ്ജീവിയുടെ സഹോദരനാണ് തെലുങ്ക് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളാണ് പവന്‍ കല്ല്യാണ്‍. രാഷ്ടീയ-സിനിമാരംഗത്തെ പ്രമുഖരായ നന്ദാമുറി കുടുംബാഗമാണ് ജൂനിയര്‍ എന്‍ടിആര്‍. ഇപ്പോഴത്തെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്‍ടിആറിന്റെ മകളുടെ ഭര്‍ത്താവാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.