Currency

പത്ത് ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, December 20, 2016 12:17 pm

ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) ഇതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി.

 

ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കുന്നു. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) ഇതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി. പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ വിവരങ്ങള്‍ ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് പെട്രോളിയം മന്ത്രാലയത്തിന് കൈമാറും.

പേരിനൊപ്പം പാന്‍ നമ്പര്‍, ജനനത്തിയതി, മേല്‍വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് നല്‍കുക. ഇതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരു മന്ത്രാലയങ്ങളും ഉടന്‍ ഒപ്പുവെയ്ക്കും. ഉയര്‍ന്ന വരുമാനക്കാര്‍ പാചകവാതക സബ്‌സിഡി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ ഇനിയും ഈ വിഭാഗത്തിലുള്ളവര്‍ സബ്‌സിഡി വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഒരുവര്‍ഷം ലഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “പത്ത് ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കുന്നു”

  1. When some one searches for his necessary thing, therefore he/she desires to
    be available that in detail, so that thing is maintained over here.

  2. I am sure this article has touched all the
    internet people, its really really fastidious piece of writing
    on building up new weblog.

  3. Exceptional post however I was wanting to know if you could write a litte more on this subject?

    I’d be very thankful if you could elaborate a little bit further.
    Thank you!

Comments are closed.

Top
x