
തിരുവനന്തപുരം: കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗ്ലൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്നും നോർക്ക മുന്നറിയിപ്പ് നൽകി. നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ഉഷ ടൈറ്റസ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുവൈറ്റിലേക്ക് 50 നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ഡിമാന്റ് കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ ഇമിഗ്രേറ്റ് സിസ്റ്റം വഴി നോര്‍ക്കക്ക് ലഭിച്ചിട്ടുണ്ടെന്നും ഇപ്രകാരം നിയമനം നൽകുന്നത് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയായിരിക്കുമെന്നും അവർ അറിയിച്ചു. സ്വകാര്യ ഏജൻസികളുടെ സഹായം ആരും ഇതിനായി തേടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ സ്വകാര്യ കമ്പനികൾ മുഖേന നിയമപരമല്ലാതെ നിയമനം നേടുന്നവരുടെ അവസരം നോര്‍ക്ക റൂട്ട്സ് റദ്ദാക്കുമെന്നും അറിയിപ്പിൽ പറയുന്നു. അനധികൃത റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസറേയോ സംസ്ഥാന പൊലിസ് വിജിലന്‍സ് വിഭാഗത്തെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
phone: 0471-2770500
toll free number: 18004253939
e-mail: mail@norkaroots.net.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.