Currency

നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ സേവനം ബംഗളൂരുവില്‍ മേയ് 15 മുതല്‍

സ്വന്തം ലേഖകന്‍Tuesday, May 14, 2019 3:12 pm

ബംഗളൂരു: വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എം.ഇ.എ) മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ബംഗളൂരു ഓഫീസില്‍ മേയ് 15 മുതല്‍ ആരംഭിക്കും. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത്.

കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ബോര്‍ഡുകള്‍, കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസ് മുഖേന സാക്ഷ്യപ്പെടുത്തും. യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും, ഒമാന്‍ ഉള്‍പ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബംഗളൂരു ശിവാജി നഗറിലുള്ള ഇന്‍ഫന്ററി റോഡിലെ എഫ്-9, ജെംപ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുമായി (ഫോണ്‍ നം. 080-25585090, ഇ-മെയില്‍ bengaluru.norka@kerala.gov.in) ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x