Currency

നോര്‍ക്ക രെജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കാനും സാധ്യത

സ്വന്തം ലേഖകൻSunday, October 30, 2016 11:05 am

നോര്‍ക്കയുടെ പ്രയോജനം പൂർണ്ണമായും പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. നിലവിലെ രെജിസ്ട്രേഷന്‍ നടപടികളില്‍ സങ്കീര്‍ണതകളൂള്ളതിനാൽ അവ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് രെജിസ്ട്രേഷൻ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നോര്‍ക്ക അംഗത്വവും ക്ഷേമ നിധി അപേക്ഷയും ഓണ്‍ലൈനാക്കുന്നു. പ്രവാസികാര്യ നിയമസഭാസമിതി അംഗം ടി.സി സൈമണ്‍ മാസ്റ്റര്‍ എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്. നോര്‍ക്കയുടെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും നിലവിലെ രെജിസ്ട്രേഷന്‍ നടപടികളില്‍ സങ്കീര്‍ണതകളൂള്ളതിനാൽ അവ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് രെജിസ്ട്രേഷൻ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി പെന്‍ഷന്‍ തുക 1000ത്തില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിക്കുക, പ്രവാസികള്‍ക്കിടയിലുള്ള പ്രശ്നങ്ങളുടെ പരിഹാരം സുഗമമാക്കുവാന്‍ പ്രവാസി സംഘടനകളുടെ നോമിനിയെ ഒൗദ്യോഗികമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലും പ്രവാസികൾക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസി ക്ഷേമ ബോര്‍ഡിന്‍െറ പുനസംഘടന അടുത്ത മാസമാണ് പൂർത്തിയാകുക. അതിനു ശേഷം ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം കൈക്കൊള്ളും. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി പ്രവാസികാര്യ നിയമസമിതിയുടെ സിറ്റിങ് നവംബര്‍ 22 ന് കോഴിക്കോട് കളക്ട്രേറ്റ് ഓഫീസില്‍ ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “നോര്‍ക്ക രെജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കാനും സാധ്യത”

  1. Abdul Rahman says:

    Good attempt.

Comments are closed.

Top
x